സ്‌കോട്ട്ലന്‍ഡ് താരങ്ങളുടെ വിജയാഘോഷം; വാര്‍ത്താസമ്മേളനം നിര്‍ത്തിവച്ച് ബംഗ്ലാദേശ് ക്യാപ്റ്റന്‍

സ്‌കോട്ട്‌ലന്‍ഡ് താരങ്ങളുടെ വിജയാഘോഷത്തെ തുടര്‍ന്ന് വാര്‍ത്താസമ്മേളനം നിര്‍ത്തിവച്ച് ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഹ്‌മൂദുള്ള. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബംഗ്ലാദേശിനെ അട്ടിമറിച്ചതിനു പിന്നാലെ സ്‌കോട്ട്ലന്‍ഡ് താരങ്ങള്‍ നടത്തിയ വിജയാഘോഷമാണ് മഹ്‌മൂദുള്ളയുടെ വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്തിയത്.

സ്‌കോട്ട്‌ലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ സംഭവത്തിന്റെ വിഡിയോ പുറത്തുവിട്ടു. ഡ്രസിംഗ് റൂമില്‍ വച്ച് ഉച്ചത്തില്‍ ദേശീയഗാനം പാടിയാണ് ബംഗ്ലാദേശിനെതിരായ ജയം സ്‌കോട്ട്ലന്‍ഡ് ടീം ആഘോഷിച്ചത്.

എന്നാല്‍, ബംഗ്ലാദേശ് ക്യാപ്റ്റന്റെ വാര്‍ത്താസമ്മേളനത്തിനിടെ ഈ പാട്ട് ഉയര്‍ന്നുകേട്ടു. ഇതോടെ വാര്‍ത്താസമ്മേളനം തടസ്സപ്പെടുകയും മഹ്‌മൂദുള്ള താത്കാലികമായി വാര്‍ത്താസമ്മേളനം നിര്‍ത്തിവെക്കുകയും ചെയ്തു. ആഘോഷം അവസാനിച്ചതിനു ശേഷമാണ് അദ്ദേഹം വാര്‍ത്താസമ്മേളനം തുടര്‍ന്നത്.

 

Top