scorpio mahindra-getaway pick up

ന്ത്യയില്‍ മികവുറ്റ വില്പന കാഴ്ചവെച്ച് മുന്നേറുന്ന മഹീന്ദ്ര ആന്റ് മഹീന്ദ്ര സ്‌കോര്‍പിയോ പ്ലാറ്റ്‌ഫോമിലുള്ള ഗേറ്റ്വെ പിക്അപ് ട്രക്കിന് രൂപം നല്‍കിയിരിക്കുന്നു.

ഇന്ത്യയിലെ എക്കാലത്തേയും മികച്ച എസ്യുവികളില്‍ ഒരെണ്ണവും ഏത് റോഡ് കണ്ടീഷനും ഇണങ്ങുന്നതുമായ സ്‌കോര്‍പിയോയിലാണ് മഹീന്ദ്ര ഈ പരീക്ഷണം നടത്തിയിരിക്കുന്നത്.

ചരക്ക് വണ്ടി എന്നതിലുപരി ലൈഫ് സ്‌റ്റൈല്‍ വാഹനം എന്ന രീതിയില്‍ കൂടിയാണ് ഈ ട്രക്കിനെ അവതരിപ്പിച്ചിരിക്കുന്നത്.

അമേരിക്ക പോലുള്ള വിദേശ രാജ്യങ്ങളില്‍ ലൈഫ് സ്‌റ്റൈല്‍ വാഹനങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യമുണ്ടെങ്കിലും ഇന്ത്യയില്‍ അത്ര പ്രചാരം ലഭിച്ചിട്ടില്ല.

ഈ രംഗത്തൊരു വിപണി കണ്ടെത്തുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് പുതിയ ലൈഫ്‌സ്‌റ്റൈല്‍ വാഹനവുമായി മഹീന്ദ്ര എത്തുന്നത്.

വിപണി പിടിക്കുന്നതിന് മുന്‍പായി ഇന്ത്യയില്‍ വാഹനത്തിന്റെ പരീക്ഷണയോട്ടം നടത്തിവരികയാണ് മഹീന്ദ്ര.

മുന്‍ഭാഗം സ്‌കോര്‍പിയോ എസ്യുവിയെ അനുസ്മരിപ്പിക്കുന്ന ശൈലിയിലാണുള്ളത്. സ്‌കോര്‍പിയോയിലെ വലുപ്പമേറിയ ബംബര്‍, പ്രോജക്ടര്‍ ഹെഡ്‌ലാമ്ബ്, ഹണികോംബ് ഗ്രില്‍ എന്നീ സവിശേഷതകള്‍ അതേപടി നിലനിലര്‍ത്തിയിട്ടുണ്ട്.

ബോഡി കളര്‍ ഒആര്‍വിഎംമുകളും ഡോര്‍ ഹാന്റിലുകളും കറുപ്പുനിറത്തില്‍ നല്‍കിയിട്ടുണ്ടെന്നുള്ള ഒരു വ്യത്യാസം മാത്രമാണ് ഈ പിക്അപ് വാഹനത്തിലുള്ളത്. അലോയ് വീലുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആദ്യത്തെ രണ്ട് നിര പാസഞ്ചര്‍ ക്യാബിനായും പിന്നില്‍ കാര്‍ഗോ സ്‌പേസായിട്ടുമാണ് രൂപകല്പന നടത്തിയിരിക്കുന്നത്.

സ്‌കോര്‍പിയോ എസ്യുവിയുടെ പിന്നിലുള്ള അതെ വെര്‍ട്ടിക്കല്‍ ടെയില്‍ലാമ്പും പിക്അപിന്റെ പിന്നിലായി നല്‍കിയിട്ടുണ്ട്. റിയര്‍ വിന്റ്ഷീല്‍ഡും ഗ്രാബ് റെയിലുമാണ് മറ്റൊരു പ്രത്യേകത.

അകത്തളത്തിലെ സവിശേഷതകളെ കുറിച്ച് വ്യക്തമാക്കിയിട്ടില്ലെങ്കിലും പുതിയ ഡാഷ്‌ബോര്‍ഡ്, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പുതിയ സ്റ്റിയറിംഗ് വീല്‍ എന്നിവ ഉള്‍പ്പടെ മികച്ച സ്ഥല സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുന്നിലെ പാസഞ്ചര്‍ ക്യാബിനില്‍ അഞ്ച് പേര്‍ക്ക് സുഖകരമായി ഇരിക്കാനുള്ള സ്ഥലസൗകര്യവും ഇതില്‍ ലഭ്യമാക്കിയിട്ടുണ്ട്.

സ്‌കോര്‍പിയോയ്ക്ക് കരുത്തേകുന്ന അതെ 120 ബിഎച്ച്പിയും 280എന്‍എം ടോര്‍ക്കും നല്‍കുന്ന 2.2 ലിറ്റര്‍ എംഹോക്ക് എന്‍ജിനാണ് ഈ ട്രക്കിനും കരുത്തേകുന്നത്.

Top