ലാവോസ് അണക്കെട്ട് തകര്‍ന്ന് നിരവധി പേര്‍ മരിച്ചു; ദുരന്ത വീഡിയോ പുറത്ത്

dam-collapse

അട്ടപ്പ്യു: ലവോസിന്റെ കിഴക്കന്‍ പ്രവിശ്യയായ അട്ടപ്പ്യൂവില്‍ അണക്കെട്ട് തകര്‍ന്ന് നിരവധി പേര്‍ മരിക്കുകയും നൂറുകണക്കിന് ആളുകളെ കാണാതാവുകയും ചെയ്തു. പ്രദേശമാകെ വെള്ളത്തിനടിയിലായതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ലാവോസ് അണക്കെട്ട് തകര്‍ന്നുണ്ടായ അപകടത്തെ കുറിച്ച് ലവോസ് ന്യൂസ് ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. അഞ്ച് ബില്ല്യണ്‍ ക്യുബിക് മീറ്ററോളം വെള്ളം പ്രദേശമാകെ വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. അപകടത്തെത്തുടര്‍ന്ന് ഗ്രാമങ്ങള്‍ മുങ്ങിത്താഴുന്നതായുള്ള ഒരു വീഡിയോയും പുറത്തെത്തിയിട്ടുണ്ട്. എബിസി ലാവോസ് ന്യൂസ് ആണ് ഈ വീഡിയോ പുറത്ത് വിട്ടത്. ലാവോസില്‍ നിരവധി ഡാമുകളാണ് നിര്‍മ്മിച്ചിട്ടുള്ളത്.

Top