സൂ​ര്യ​താ​പം വര്‍ധിക്കുന്നു : ക​ര്‍​ഷ​ക​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കൃ​ഷി​വ​കു​പ്പ്

HEAT WAVE

തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന വേനലില്‍ സൂര്യതാപം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അതീവജാഗ്രത പുലര്‍ത്തണമെന്ന് കൃഷിവകുപ്പ്. രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ നേരിട്ടു വെയിലേല്‍ക്കുന്ന കൃഷിപ്പണികള്‍ ഒഴിവാക്കേണ്ടതാണെന്നും കൃഷിവകുപ്പ് മുന്നറിയിപ്പ് നല്‍കി.

ശരീരത്തില്‍ പൊള്ളലേറ്റ് ചുവന്ന പാടുകളോ അസ്വഭാവിക ലക്ഷണങ്ങളോ പ്രകടമാകുകയാണെങ്കില്‍ വൈദ്യസഹായം തേടണമെന്നും കൃഷിവകുപ്പ് അറിയിച്ചു.

സിന്തറ്റിക് വസ്ത്രങ്ങള്‍ ഒഴിവാക്കണം. നേരിട്ട് സൂര്യരശ്മികള്‍ ശരീരത്തില്‍ പതിക്കാത്ത തരത്തില്‍ വസ്ത്ര ധരിക്കണമെന്നും കുടിക്കാനായി തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കണമെന്നും കൃഷിവകുപ്പ് മുന്നറിയിപ്പ് നല്‍കി.

Top