സ്‌കൂട്ടി പെപ് പ്ലസിന് വീണ്ടും വില വര്‍ധിപ്പിച്ചു

ടിവിഎസിന്റെ സ്‌കൂട്ടി പെപ് പ്ലസിന് വീണ്ടും വിലയില്‍ വര്‍ധനവ് വരുത്തി കമ്പനി. മുന്‍പത്തേതു പോലെ ഏകദേശം 800 രൂപയുടെ വര്‍ധനവ് തന്നെയാണ് ഉണ്ടായിരിക്കുന്നത്. അതേസമയം മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ സ്‌കൂട്ടറില്‍ വരുത്തിയിട്ടില്ല. പുത്തന്‍ കളറുകളിലാകും പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത്. ഇതോടെ സ്‌കൂട്ടര്‍ ഇപ്പോള്‍ ഏഴ് നിറങ്ങളില്‍ ലഭ്യമാണ്. 90 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്.

95 കിലോഗ്രാം മാത്രമാണ് സ്‌കൂട്ടി പെപ് പ്ലസിന്റെ ഭാരം. ഇരുവശങ്ങളിലും ഡ്രം ബ്രേക്കാണ് നല്‍കിയിരിക്കുന്നത്. സുരക്ഷയ്ക്കായി സിംക്രോണൈസ്ഡ് ബ്രേക്കിങ് സംവിധാനം പുതിയ സ്‌കൂട്ടിയിലുണ്ട്. 1,230 mm ആണ് വീല്‍ബേസ്. 5 ലിറ്റര്‍ ആണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. മൊബൈല്‍ ചാര്‍ജര്‍ സോക്കറ്റ്, സൈഡ് സ്റ്റാന്‍ഡ് അലാറം, സീറ്റിനടിയിലെ സ്റ്റോറേജ് ഹുക്ക്‌സ്, ഓപ്പണ്‍ ഗ്ലൗ ബോക്‌സ്, ഈസി സ്റ്റാന്റ് ടെക്‌നോളജി തുടങ്ങിയ സ്മാര്‍ട്ട് ഫീച്ചേഴ്‌സും സ്‌കൂട്ടറില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ റിവിംഗ് റെഡ്, തിളക്കമുള്ള സ്വര്‍ണം, ഫ്രോസ്റ്റഡ് ബ്ലാക്ക്, നീറോ ബ്ലൂ എന്നീ കളറുകളില്‍ ലഭ്യമാകുമ്പോള്‍ ബാബലീഷ്യസ് പ്രിന്‍സസ് പിങ്കിലും മാറ്റ് പതിപ്പ് അക്വാ മാറ്റ്, കോറല്‍ മാറ്റ് എന്നിവയിലും തെരഞ്ഞെടുക്കാന്‍ സാധിക്കും.

Top