scooter placed in railway track at vadakara

കോഴിക്കോട്:വടകരയില്‍ ട്രെയിന്‍ കടന്നുപോകുന്ന സമയത്ത് റെയില്‍വേ ട്രാക്കില്‍ സ്‌കൂട്ടര്‍ വച്ചു. രാത്രി 11 മണിക്കാണു സംഭവം. 12082 നമ്പര്‍ തിരുവനന്തപുരം -കണ്ണൂര്‍ ജനശതാബ്ദി കടന്നുപോകുന്ന സമയമായിരുന്നു.സ്‌കൂട്ടറെ ട്രെയിന്‍ ഇടിച്ചുതെറിപ്പിച്ചു.

റെയില്‍വെ സ്‌റ്റേഷനു സമീപം താമസിക്കുന്ന ഒരാളുടേതാണ് സ്‌കൂട്ടര്‍ എന്നു സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ഈ സ്‌കൂട്ടര്‍ വീട്ടില്‍ നിന്ന് മോഷ്ടിച്ചതാണ്.

സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. വടകര ചോറോട് സ്വദേശിയുടേതാണ് സ്‌കൂട്ടര്‍. സ്‌കൂട്ടര്‍ മോഷണം പോയതാണെന്നും എന്നാല്‍ ഇത് താന്‍ അറിഞ്ഞിരുന്നില്ലെന്നും ഇയാള്‍ പറഞ്ഞു.

നേരം വെളുത്തപ്പോള്‍ ഉമ്മ പറഞ്ഞിട്ടാണ് സ്‌കൂട്ടര്‍ കാണാനില്ലെന്ന് അറിഞ്ഞത്. അന്വേഷിച്ച് ഇറങ്ങിയപ്പോഴാണ് ജാബിറിനെ തേടി പൊലീസ് എത്തിയത്. ജാബിറിന്റെ തൊട്ടടുത്ത വീട്ടിലെ ബൈക്കും കാണാനില്ലായിരുന്നു. തുടര്‍ന്ന് ബൈക്ക് അഗ്‌നിക്കിരയാക്കിയ നിലയില്‍ കണ്ടെത്തി.

സാമൂഹികവിരുദ്ധരാണ് ഈ സംഭവങ്ങള്‍ക്കു പിന്നിലെന്നാണു സംശയം.

Top