ഹോണ്ടയുടെ സ്‌പോര്‍ട്ടി മോട്ടോര്‍സൈക്കിള്‍ എക്‌സ്‌ബ്ലേഡ് ; വില പ്രഖ്യാപിച്ച് കമ്പനി

honda

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ഏറ്റവും പുതിയ 160 സിസി സ്‌പോര്‍ട്ടി മോട്ടോര്‍സൈക്കിള്‍ എക്‌സ്‌ബ്ലേഡിന്റെ വില കമ്പനി പ്രഖ്യാപിച്ചു. എക്‌സ്‌ബ്ലേഡിന്റെ ഡല്‍ഹി എക്‌സ് ഷോറും വില 78,500 രൂപയാണ്.

ഹോണ്ടയുടെ ഈ പുതിയ ബൈക്കില്‍ എച്ച്ഇടി 160സിസി എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഉയര്‍ന്ന സാങ്കേതിക വിദ്യയിലുള്ള എക്‌സ്‌ബ്ലേഡില്‍ പല പുതുമകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സാധാരണ ഹാലജന്‍ ലാമ്പുകളെ അപേക്ഷിച്ച് എക്‌സ്‌ബ്ലേഡിന്റെ ഹെഡ്‌ലാമ്പിന് കൂടുതല്‍ വെളിച്ചം പരത്താന്‍ സാധിക്കുന്നതാണ്.

ഹോണ്ടയുടെ വിശ്വസനീയമായ 162.71 സിസി എച്ച്ഇടി എന്‍ജിന്‍ മികച്ച പ്രകടനവും കാര്യക്ഷമതയും കാഴ്ചവെയ്ക്കും. 8500 ആര്‍പിഎമ്മില്‍ 13.93 ബിഎച്ച്പി കരുത്തും തരുന്നു. 6000 ആര്‍പിഎമ്മില്‍ 13.92 എന്‍എം ടോര്‍ക്കും പ്രദാനം ചെയ്യുന്നു. എക്‌സ്‌ബ്ലേഡിന് വേഗത്തിലുള്ള ആക്‌സിലറേഷനും കൂടുതല്‍ ലോഡ് കയറ്റാനുള്ള ശേഷിയുമുണ്ടെന്നതും പ്രധാന സവിശേഷതയാണ്.Related posts

Back to top