കോഴിക്കോട് വളയത്ത് സ്‌കൂട്ടര്‍ തീയിട്ട് നശിപ്പിച്ച നിലയില്‍

കോഴിക്കോട്: വളയം കോമ്പി മുക്കില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ തീവച്ച് നശിപ്പിച്ച നിലയില്‍ കണ്ടെത്തി. കോമ്പിമുക്ക് എള്ളില്‍ പാറക്ക് സമീപത്തെ കൊല്ലന്റവിട അബൂബക്കറിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറാണ് ഞായറാഴ്ച രാവിലെ തീവച്ച് നശിപ്പിച്ച നിലയില്‍ കണ്ടത്. അബൂബക്കറിന്റെ മകന്‍ സലീമിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടറാണ് കത്തി നശിച്ചത്.

അബൂബക്കറാണ് സ്‌കൂട്ടര്‍ കത്തി നശിച്ച നിലയില്‍ കണ്ടത്. പുലര്‍ച്ചെയാണ് സംഭവമെന്ന് കരുതുന്നതായി വീട്ടുകാര്‍ പറഞ്ഞു. പെട്രോളോ മറ്റോ ഒഴിച്ചാണ് തീവച്ചതെന്ന് സംശയിക്കുന്നു. സ്‌കൂട്ടര്‍ പൂര്‍ണമായി കത്തി നശിച്ചു. നാദാപുരം ഡി.വൈ.എസ്.പി എ. ശിവദാസ്, വളയം എസ്‌ഐ പി.പി. അഖില്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

 

 

Top