കെഎസ്ആര്‍ടിസി ബസിനു പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവാവും 5 വയസുള്ള മകനും മരിച്ചു

തിരുവനന്തപുരം: കഴക്കൂട്ടം ഇന്‍ഫോസിസിന് സമീപം കെഎസ്ആര്‍ടിസി ബസിനു പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് അച്ഛനും മകനും മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരായ രാജേഷ് (36) മകന്‍ ഋത്വിക് (5) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കു പറ്റിയ രാജേഷിന്റെ ഭാര്യ സുജിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൃശൂര്‍ പാഴായി നെന്മകരി സ്വദേശിയായ രാജേഷ് ബാലരാമപുരം മുടവൂര്‍ പാറയില്‍ താമസിച്ചു വരികയാണ്. അലുമിനിയം ഫാബ്രിക്കേഷന്‍ കമ്പനിയിലെ സെയില്‍സ് എക്‌സിക്യൂട്ടിവാണ്. കിളിമാനൂരിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്ന വഴിക്കാണ് അപകടം.

 

Top