ബ്രിട്ടണില്‍ നിന്നും ക്ലാസിക് സ്‌കൂട്ടറായ സ്‌കോമാഡി TT125 ഇന്ത്യയില്‍ എത്തുന്നു

scomadi scooters

ബ്രിട്ടണില്‍ അറുപത്-എഴുപതുകളില്‍ തരഗം തീര്‍ത്ത ലാമ്പ്രെട്ട ജിപി ശൈലിയിലുള്ള സ്‌കോമാഡി സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തിക്കാനൊരുങ്ങുന്നു.

പൂനെ ആസ്ഥാനമായുള്ള എജെ പെര്‍ഫോര്‍മന്‍സ് കമ്പനിയുമായി കൈകോര്‍ത്താണ് ടൂറിസ്‌മോ ലജേറ 50, TL125, TL200, ടൂറിസ്‌മോ ടെക്‌നീക്ക 125, TT200i എന്നിവരടങ്ങുന്ന സ്‌കോമാഡിയുടെ നിരയെ ഇന്ത്യയിലെത്തിക്കുന്നത്. സ്‌കോമാഡി TT125 ഇന്ത്യയില്‍ ആദ്യമെത്തുമെന്നാണ് റിപ്പോര്‍ട്ട്. 1.98 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില

124.6 സിസി സിംഗിള്‍ സിലിണ്ടര്‍ രണ്ടു വാല്‍വ് എഞ്ചിനാണ് സ്‌കോമാഡി TT125 ല്‍. ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ അപ്രീലിയയുടേതാണ് എഞ്ചിന്‍. ഡെല്‍ഫിയില്‍ നിന്നുള്ള ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും എഞ്ചിനില്‍ ഒരുക്കിയിട്ടുണ്ട്. പരമാവധി 11 bhp കരുത്ത് സൃഷ്ടിക്കാന്‍ 124.6 സിസി എഞ്ചിന് സാധിക്കും. മുന്നില്‍ 220 mm ഡിസ്‌കും പിന്നില്‍ 200 mm ഡിസ്‌കുമാണ് ബ്രേക്കിംഗ് നിര്‍വഹിക്കുക.

Top