രോഗബാധിതര്‍ ഒന്നരലക്ഷം കവിഞ്ഞു; ബ്രിട്ടനില്‍ 24 മണിക്കൂറിനുള്ളില്‍ മരിച്ച 11 പേര്‍

ലണ്ടന്‍: ലോകത്താകെ പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസ് രോഗം ബാധിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നു. ബ്രിട്ടനില്‍ 24 മണിക്കൂറിനിടെ മരിച്ചത് 11 പേര്‍. ലോകത്താകെ കൊറോണ ബാധിച്ച് മരിച്ചത് 5819 പേരെന്ന് കണക്ക്. ഇറ്റലിക്ക് പിന്നാലെ ഫ്രാന്‍സും സ്‌പെയിനും രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്പാനിഷ് പ്രധാനമന്ത്രിയുടെ ഭാര്യക്കും രോഗം സ്ഥിരീകരിച്ചു. ലോകത്ത് 156098 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ബ്രിട്ടനില്‍ ഒരു ദിവസം കൊണ്ട് മരിച്ചത് പതിനൊന്നു പേരാണ്. ബ്രിട്ടനിലും രോഗ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അമേരിക്ക ഇംഗ്ലണ്ടിലേക്കും അയര്‍ലണ്ടിലേക്കും കൂടി യാത്രാവിലക്ക് പ്രഖ്യാപിച്ചു. ഫ്രാന്‍സും സ്‌പെയിനും അവശ്യ സര്‍വീസുകള്‍ ഒഴികെ എല്ലാ മേഖലയിലും അനിശ്ചിത കാലത്തേക്ക് പൊതു അവധി പ്രഖ്യാപിച്ചു. പരമാവധി വീട്ടിനകത്ത് തന്നെ കഴിയാനാണ് ജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം. രാജ്യത്ത് എത്തുന്ന എല്ലാവരും സ്വയം 16 ദിവസം സ്വമേധയാ ഐസോലേഷനില്‍ പൊകണമെന്ന് ന്യൂസിലന്‍ഡും പ്രഖ്യാപിച്ചു.

Top