വ്യാ​ഴ​ത്തി​ന് സ​മാ​ന​മാ​യ നാ​ലു ഗ്ര​ഹ​ങ്ങ​ളെ കണ്ടെത്തിയെന്ന് ഹാ​റ്റ്സൗ​ത്ത് ടെ​ലി​സ്കോ​പ് നെ​റ്റ്‌​വ​ർ​ക്ക്

Four new , Jupiter

ബെ​ർ​ലി​ൻ : വ്യാ​ഴ​ത്തി​ന് സ​മാ​ന​മാ​യ നാ​ലു ഗ്ര​ഹ​ങ്ങ​ളെ പുതിയതായി കണ്ടെത്തിയെന്ന് ഹാ​റ്റ്സൗ​ത്ത് ടെ​ലി​സ്കോ​പ് നെ​റ്റ്‌​വ​ർ​ക്ക്. ഹാ​റ്റ്സ് 50 ബി, 51 ​ബി, 52 ബി, 53 ​ബി എ​ന്നാ​ണ് പു​തി​യ ഗ്ര​ഹ​ങ്ങ​ൾക്ക് നൽകിയിരിക്കുന്ന പേരുകൾ.

ഹോ​ട്ട് ജൂ​പ്പി​റ്റ​ർ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​വ​യി​ൽ ഹാ​റ്റ്സ് 50 ബി ​ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ എ​ക്സോ​പ്ലാ​ന​റു​ക​ളി​ൽ ഏ​റ്റ​വും ചെ​റു​താ​ണ്. കു​ള്ള​ൻ ന​ക്ഷ​ത്ര​ങ്ങ​ളെ ഭ്ര​മ​ണം ചെ​യ്യു​ന്ന ഈ ​ഗ്ര​ഹ​ങ്ങ​ളു​ടെ അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​ർ​ന്ന​താ​ണ്. മാ​തൃ ന​ക്ഷ​ത്ര​ങ്ങ​ളി​ൽ നി​ന്ന് കു​റ​ഞ്ഞ ദൂ​ര​ത്തി​ലാ​ണ് ഗ്ര​ഹ​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന​ത്.

Top