ചൈന ലാബിന്റെ താക്കോൽ കൈമാറണമെന്ന് ശാസ്ത്ര സമൂഹം

ന്യൂയോർക്ക്: ചൈനയെ ശക്തമായി വിമർശിച്ചു കൊണ്ട് ലോകരാജ്യങ്ങൾ രംഗത്ത്. ഒരു വൈറസ് പൊട്ടിപ്പുറപ്പെട്ടാൽ അതിന്റെ ഉത്ഭവം നടന്ന രാജ്യത്തിനുള്ള പ്രാഥമിക ഉത്തരവാദിത്വം പോലും പാലിക്കാൻ ചൈന തയ്യാറായിട്ടില്ലെന്ന കുറ്റപ്പെടുത്തലുകളുമായി ശാസ്ത്രസമൂഹം. കൊറോണ വൈറസ് വുഹാനിലെ ലാബിൽ സൃഷ്ടിക്കപ്പെട്ടതാണെന്നും ലാബിന്റെ താക്കോൽ സുതാര്യ അന്വേഷണങ്ങൾക്കായി കൈമാറണമെന്നുള്ള തുടർച്ചയായ ആവശ്യമാണ് ഉയരുന്നത്.

ലോക ആരോഗ്യ അസംബ്ലിക്ക് ശേഷം ചൈനയ്‌ക്കെതിരായ കൂട്ടായ്മയുടെ ശക്തി വർദ്ധിക്കുകയാണ്. ട്രംപിന്റെ ഭരണകാലത്ത് ചൈനയുടെ സാമ്പത്തിക മുന്നേറ്റം തടയാനായി നടത്തിയ പ്രചാരണപ്രവർത്തനമാണെന്ന് ആദ്യ ഘട്ടത്തിൽ കുറ്റപ്പെടുത്തിയ ശാസ്ത്രസമൂഹമാണ് ഇപ്പോൾ ചൈനയ്‌ക്കെതിരെ തിരിയുന്നത്.

Top