സയന്‍സ് ഫിക്ഷന്‍, ഹൊറര്‍ മൂവി;’ പൃഥ്വിരാജിന്റെ ‘9’ പുതിയ ടീസര്‍ പുറത്ത് വിട്ടു

പൃഥ്വിരാജ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ 9’. ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്ത് വിട്ടു. ത്രില്‍ ഹൊറര്‍ മൂഡിലുള്ള ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. സയന്‍സ് ഫിക്ഷന്‍, ഹൊറര്‍ ചിത്രമാണ് നയന്‍ എന്നാണ് നേരത്തെ വന്നിരുന്ന റിപ്പോര്‍ട്ടുകള്‍.

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായാണ് പൃഥി 9ല്‍ അഭിനയിക്കുന്നത്. ഒരു അച്ഛന്റെയും മകന്റെയും വൈകാരികമായ കഥയാണ് ചിത്രം പറയുന്നത്. ആല്‍ബര്‍ട്ട് എന്നാണ് പൃഥിയുടെ കഥാപാത്രത്തിന്റെ പേര്. കാവല്‍ മാലാഖയും സംരക്ഷകനും അച്ഛനുമാകുന്ന ആല്‍ബര്‍ട്ട് എന്നാണ് പൃഥിരാജ് തന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്. അഭിനന്ദന്‍ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും സംഗീതം ഷാന്‍ റഹ്മാനും നിര്‍വ്വഹിക്കും. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ശേഖര്‍ മേനോനാണ്.

Top