ശാസ്ത്രമേളയ്ക്കിടെ പൊട്ടിത്തെറി; നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു

blast

അങ്കമാലി: സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെ പൊട്ടിത്തെറി. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്കമാലി ഹോളി ഫാമിലി സ്‌കൂളിലെ ശാസ്ത്രമേളയ്ക്കിടെയാണ് സംഭവം. വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൊട്ടിത്തെറിയുണ്ടായതിന്റെ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.

Top