ഉത്തരാഖണ്ഡില്‍ നാളെ മുതല്‍ സ്‌കൂളുകള്‍ തുറക്കും

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഉത്തരാഖണ്ഡില്‍ വിദ്യാലയങ്ങള്‍ തുറക്കുന്നു. 9 മുതല്‍ 12 വരെ ക്ലാസുകള്‍ നാളെ മുതല്‍ തുറക്കും. 6 മുതല്‍ 8 വരെ ക്ലാസുകള്‍ ഓഗസ്റ്റ് 16 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. എല്ലാ ബോര്‍ഡിങ്, സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും നിര്‍ദ്ദേശം ബാധകമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.

എല്ലാ സ്‌കൂളുകളും പരിസരം നന്നായി അണുവിമുക്തമാക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ തെര്‍മല്‍ സ്‌ക്രീനിങിനും ഗേറ്റുകളില്‍ കൈ വൃത്തിയാക്കലിനും ശേഷം മാത്രമേ പ്രവേശനം നല്‍കാവൂ എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ ക്ലാസുകളില്‍ പരസ്പരം അടുത്തിടപഴകാന്‍ അനുവദിക്കരുത്.

ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ സ്‌കൂളില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെ രക്ഷിതാക്കളുടെ സമ്മതപത്രം കൊണ്ടുവരണം. 1 മുതല്‍ 5 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ പഴയപോലെ തുടരുമെന്നും ഉത്തരവില്‍ പറയുന്നു.

 

Top