സ്‌കൂളുകളില്‍ പരീക്ഷാ ദിവസവും ഉച്ചഭക്ഷണം നല്‍കണം; സര്‍ക്കുലര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പരീക്ഷാ ദിവസങ്ങളിൽ ആവശ്യമുള്ള വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നൽകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ. ഭക്ഷണം ആവശ്യമുള്ള കുട്ടികളുടെ എണ്ണം കണക്കാക്കി ഉച്ചഭക്ഷണ കമ്മിറ്റി നടപടി സ്വീകരിക്കണം.

കഴിക്കുന്ന കുട്ടികളുടെ എണ്ണം മാത്രമേ രജിസ്റ്ററിൽ രേഖപ്പെടുത്തുന്നുള്ളുവെന്ന് ഉറപ്പ് വരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.

Top