അസമില്‍ സെപ്റ്റംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറന്നേക്കും

ഗുവാഹത്തി: കോവിഡ് പശ്ചാത്തലത്തില്‍ അടച്ച സ്‌കൂളുകളും കോളജുകളും സെപ്റ്റംബര്‍ ഒന്നിന് തുറക്കാന്‍ ആലോചിച്ച് ആസാം സര്‍ക്കാര്‍. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം മാത്രമേ അന്തിമ തീരുമാനം എടുക്കുകയുള്ളുവെന്ന് വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

ഓഗസ്റ്റ് 23നും 30നും ഇടയില്‍ എല്ലാ അധ്യാപകരെയും അനധ്യാപകരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് വ്യക്തമായ പദ്ധതിയുണ്ട്. എന്നാല്‍ കുട്ടികളുടെ രക്ഷകര്‍ത്താക്കളുമായും മറ്റ് ഉന്നതരുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top