സംസ്ഥാനത്തെ സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷവും തുറന്നേക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷവും തുറക്കുന്നേക്കില്ലന്ന് റിപ്പോര്‍ട്ട്. പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം അന്തിമ തീരുമാനം എടുക്കട്ടെയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

കൊവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വിലയിരുത്തല്‍. പുതിയ അധ്യയന വര്‍ഷത്തിന്റെ ആരംഭത്തിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് മാത്രമാണ് സാധ്യത. കഴിഞ്ഞ വര്‍ഷത്തിന് സമാനമായിട്ടായിരിക്കും ക്ലാസുകളുടെ ആരംഭം. നിലവില്‍ നടക്കുന്ന പരീക്ഷകള്‍ പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനം നടത്താനാണ് പ്രാധ്യാന്യമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

 

Top