സ്‌കൂളുകള്‍ തുറക്കാനൊരുങ്ങി പഞ്ചാബ് സര്‍ക്കാര്‍

ണ്‍ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള സ്‌കൂളുകള്‍ തുറക്കാനൊരുങ്ങി പഞ്ചാബ് സര്‍ക്കാര്‍. ഒക്ടോബര്‍ 19 മുതല്‍ സ്‌കൂളുകളില്‍ ക്ലാസ് ആരംഭിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസമന്ത്രി വിജയ് ഇന്ദര്‍ സിംഗ്ല അറിയിച്ചു. ഒമ്പതു മുതല്‍ പന്ത്രണ്ടാം ക്ലാസ്സു വരെയുള്ളവര്‍ക്കാണ് സ്‌ക്കൂള്‍. സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടത് സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദമായ നിര്‍ദേശങ്ങള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അയച്ചതായും അദ്ദേഹം വ്യക്തമാക്കി.

സ്‌കൂളുകള്‍ തുറന്നാലും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ പ്രാധാന്യത്തോടെ തുടരും.സ്‌കൂളുകള്‍ തുറക്കുന്നുണ്ടെങ്കിലും സുരക്ഷ പരിഗണിച്ച് ഓണ്‍ലൈന്‍ ക്ലാസ്സ് തുടരുന്നതിലാണ് ചില വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും താല്‍പര്യം. അത്തരക്കാര്‍ക്ക് അത് തുടരാം. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെത്തി പഠിക്കാന്‍ സാധിക്കൂ.

Top