ഹരിയാനയില്‍ ഡിസംബര്‍ 14ന് സ്‌കൂളുകള്‍ തുറക്കും

ഛണ്ഡീഗഢ്: ഹരിയാനയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി. മുതിര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഡിസംബര്‍ 14 മുതല്‍ അധ്യായനം പുനരാരംഭിക്കമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ക്ലാസുകളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ 72 മണിക്കൂറിനുള്ളിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം.

സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകളിലെ 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഡിസംബര്‍ 14 മുതലും ഒമ്പത്, 11 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഡിസംബര്‍ 21 മുതലും ക്ലാസുകള്‍ ആരംഭിക്കും. രാവിലെ 10 മുതല്‍ ഒരു മണി വരെ ദിവസവും മൂന്ന് മണിക്കൂറാണ് ക്ലാസുകള്‍ നടക്കുകയെന്ന് സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് പുറമേ അധ്യാപകരെയും ജീവനക്കാരെയും താപനില പരിശോധിച്ച ശേഷം മാത്രമേ മാത്രമേ സ്‌കൂളിലേക്ക് പ്രവേശിപ്പിക്കുകയുള്ളു. പനിയുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. സൗജന്യ മെഡിക്കല്‍ പരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍ ജില്ലാ ഭരണകൂടം സജ്ജമാക്കും.

Top