സ്‌കൂളുകളിലെ അരി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി

heavy rain fall in kerala

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവരുടെ അവസ്ഥയും പലയിടങ്ങളിലും ദുരിതത്തിലാണ്. ദുരിതാശ്വാസ ക്യാമ്പുകളിലും വെള്ളം കയറിയ അവസ്ഥയിലാണ്. പലയിടത്തും ഭക്ഷണവും വെള്ളവും ഇല്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ ക്യാമ്പുകളില്‍ അരി എത്തിക്കാനുള്ള നടപടിയെടുത്തിരിക്കുകയാണ് സര്‍ക്കാര്‍.

ഓരോ സ്‌കൂളിനും ആഗസ്റ്റ് മാസത്തെ ഇനിയുള്ള പ്രവൃത്തി ദിനങ്ങള്‍ക്ക് ആവശ്യമുള്ള അരി കഴിച്ച് നീക്കിയിരിപ്പുള്ള അരി സ്‌കൂളുകളില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ തൊട്ടടുത്ത മറ്റ് ക്യാമ്പുകളിലേക്കോ വിതരണം ചെയ്യുന്നതിനാണ് പൊതുവിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദ്ദേശം. ജില്ലാ ഭരണകൂടവുമായി കൂടിയാലോചിച്ച് നടപടികള്‍ അടിയന്തിരമായി സ്വീകരിക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Top