സ്‌കൂളില്‍ കന്നഡയ്ക്ക് വിലക്ക്; അന്വേഷണം ആരംഭിച്ച് അധികൃതര്‍

ബംഗളൂരു: സ്‌കൂളില്‍ കന്നഡ സംസാരിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ ബംഗളൂരുവിലെ സ്വകാര്യ സ്‌കൂളിനെതിരെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ചന്നസാന്ദ്രയിലുള്ള പ്രമുഖ സ്‌കൂളിനെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. അടുത്തിടെയാണ് വിദ്യാര്‍ത്ഥികളും സ്‌കൂളിലെത്തുന്ന രക്ഷിതാക്കളും കന്നഡ സംസാരിക്കരുതെന്ന് സ്‌കൂള്‍ അധികൃതര്‍ സര്‍ക്കുലര്‍ ഇറക്കിയത്.

കന്നഡ സംസാരിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് ആദ്യ തവണ പിഴയായി 50 രൂപയും അടുത്ത തവണ ലംഘിച്ചാല്‍ തുകയുടെ ഇരട്ടി ഈടാക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യം രക്ഷിതാക്കളില്‍ ചിലര്‍ കര്‍ണ്ണാടക പ്രൈമറി, സെക്കന്‍ഡറി വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റ് മാതൃഭാഷയെ നിന്ദിക്കുകയാണെന്ന് രക്ഷിതാക്കള്‍ മന്ത്രിയ്ക്കു നല്‍കിയ കത്തില്‍ പറഞ്ഞു.

Top