ആണ്‍ കുട്ടികളുടെ യൂണിഫോം ഷോര്‍ട്ട് ട്രൗസേഴ്സ് പോര; മന്ത്രിക്കു കത്തു നല്‍കി ലീഗ് എംഎല്‍എ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ യൂണിഫോമില്‍ നിന്ന് ഷോട്ട് ട്രൗസേഴ്സ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ്. ആണ്‍കുട്ടികളുടെ യൂണിഫോം ആയി ഷോര്‍ട്ട് ട്രൗസേഴ്സ് പോരെന്നും പാന്റ്സ് തന്നെ വേണമെന്നും കൊണ്ടോട്ടിയില്‍ നിന്നുള്ള ലീഗ് എംഎല്‍എ ടിവി ഇബ്രാഹിമാണ് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനു കത്തു നല്‍കിയത്.

സ്‌കൂളുകളിലെ സൗജന്യ യൂണിഫോം പദ്ധതി പ്രകാരം വിതരണം ചെയ്ത തുണി പാന്റസ് തുന്നാന്‍ മാത്രം ഇല്ലെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ആണ്‍കുട്ടികള്‍ക്ക് ഷോര്‍ട്ട് ട്രൗസേഴ്സ് തുന്നാനുള്ള യൂണിഫോം ആണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ യൂണിഫോം പാന്റസ് തന്നെയായി നിശ്ചയിക്കണമെന്ന് കത്തില്‍ പറയുന്നു.

മദ്രസകളില്‍ മതപഠനത്തിന് എത്തുമ്പോള്‍ മുട്ടു മറയുന്ന വസ്ത്രം ധരിക്കണമെന്നാണ് ഇസ്ലാമിക ചട്ടം. പാന്റ്സ് ധരിച്ചു മദ്രസയില്‍ വരുന്ന കുട്ടികള്‍ക്ക് ആ വസ്ത്രം ധരിച്ചുതന്നെ സ്‌കൂളുകളിലും പോവാനാവുമെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

Top