ഹരിയാനയില്‍ ജൂണ്‍ 16ന് സ്‌കൂള്‍ തുറക്കാന്‍ തീരുമാനം

ചണ്ഡിഗഡ്: ഹരിയാനയില്‍ കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ജൂലൈ 16ന് സ്‌കൂള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. 9 മുതല്‍ 12 വരയെുള്ള ക്ലാസുകളാണ് ജൂലൈ 16ന് തുടങ്ങുക. 6 മുതല്‍ 8 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് ജൂലൈ 23നാണ് ഓഫ്‌ലൈന്‍ ക്ലാസുകള്‍ തുടങ്ങുക. സര്‍ക്കാര്‍ സ്‌കൂളുകളിലും സ്വകാര്യ സ്‌കൂളുകളിലും ക്ലാസ് തുടങ്ങും. ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നിലവിലെ ഓണ്‍ലൈന്‍ ക്ലാസ് തുടരും.

ഡയറക്ടറേറ്റ് സ്‌കൂള്‍ എജ്യുക്കേഷനാണ് സ്‌കൂളുകള്‍ തുറക്കുന്ന തിയതി സംബന്ധിച്ച് ഉത്തരവിറക്കിയത്. വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലേക്ക് വരണമെന്ന് നിര്‍ബന്ധമില്ല. നിലവിലുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. സ്‌കൂളുകളിലേക്ക് വരുന്ന വിദ്യാര്‍ഥികള്‍ രക്ഷിതാക്കളുടെ സമ്മതപത്രം കൊണ്ടുവരണമെന്നും ഉത്തരവില്‍ പറയുന്നു.

Top