വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ; സ്‌ക്കൂള്‍ അധ്യാപകന് ഒമ്പത് വര്‍ഷം തടവ്

തൃശ്ശൂര്‍ : വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്‌ക്കൂള്‍ അധ്യാപകനെ ഒമ്പത് വര്‍ഷം കഠിനതടവിനും 45,000 പിഴയടക്കുന്നതിനും തൃശ്ശൂര്‍ അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചു.പാലക്കാട് ചിറ്റൂര്‍ കടമ്പിടി രഘുനന്ദനെ(58)യാണ് കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്.

2018-ലാണ് കേസിനാസ്പദമായ സംഭവം.സ്‌ക്കൂളില്‍വച്ച് വിദ്യാര്‍ത്ഥിനിയോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് കേസ്.ശേഷം കൂട്ടുകാരിയുടെ സഹായത്തോടെ പ്രിന്‍സിപ്പലിന് പരാതി നല്‍കുകയായിരുന്നു.എന്നാല്‍ കൂട്ടുകാരിയായ സാക്ഷി വിചാരണക്കിടെ പ്രതിഭാഗം ചേര്‍ന്നിരുന്നു.

വിദ്യാര്‍ത്ഥിനിയുടെ മൊഴിയും പ്രിന്‍സിപ്പല്‍ കോടതിയില്‍ നല്‍കിയ മൊഴിയുമാണ് കേസില്‍ നിര്‍ണായകമായത്.
സമൂഹത്തിലും വിദ്യാര്‍ത്ഥികള്‍ക്കുമുന്നിലും മാതൃകയാകേണ്ട അധ്യാപകനില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത കുറ്റകൃത്യമാണിതെന്നും പ്രതിയുടെ അഭ്യര്‍ഥന പരിഗണിച്ച് ശിക്ഷ ലഘൂകരിച്ചാല്‍ അത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി വ്യക്തമാക്കി.

Top