ഓണ്‍ലൈന്‍ ക്ലാസ് എടുത്തിരുന്ന അധ്യാപകന്‍ തോട്ടില്‍ മരിച്ചനിലയില്‍

വിതുര: വിക്ടേഴ്‌സ് ചാനലില്‍ ഓണ്‍ലൈന്‍ ക്ലാസ് എടുത്തിരുന്ന സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ തോട്ടില്‍ മരിച്ചനിലയില്‍. വിതുര ഗവ. യു.പി. സ്‌കൂളിലെ അധ്യാപകനും പന്നിയോട് സ്വദേശിയുമായ ജി.ബിനുകുമാറിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

നന്ദിയോട് ശാസ്ത ക്ഷേത്രത്തിനടുത്ത് ഓട്ടുപാലം കടവില്‍ നിന്ന് വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ തോട്ടില്‍ കാല്‍വഴുതി വീഴുകയായിരുന്നെന്നാണ് സൂചന. രണ്ടു കിലോമീറ്റര്‍ അകലെ പാലോട് ആശുപത്രി ജംക്ഷന്‍ കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഗണിതമാണ് ഇദ്ദേഹം പഠിപ്പിച്ചിരുന്നത്. ഇദ്ദേഹം ക്ലാസ് എടുക്കുന്നതിന്റെ ഒരു വീഡിയോ അടുത്ത ദിവസം സംപ്രേഷണം ചെയ്യാനിരിക്കെയാണു ദുരന്തം.

അധ്യാപകന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം തുടര്‍നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

Top