ടിസിയ്ക്കായി ഒരു ലക്ഷത്തിലധികം രുപ ആവശ്യപ്പെട്ടു; സ്‌കൂളിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍

MONEY

മലപ്പുറം: മലപ്പുറത്ത് ടിസിയ്ക്കായി ഒരു ലക്ഷത്തിലധികം രുപ ആവശ്യപ്പെട്ടതായി പരാതി. എട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

മലപ്പുറം എടക്കരയിലെ ഗുഡ് ഷേപ്പേര്‍ഡ് സ്‌കൂളിനെതിരെയാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്. ടിസി വേണമെങ്കില്‍ പ്ലസ് വണ്‍, പ്ലസ്ടു ഫീസ് ഒന്നിച്ച് നല്‍കണമെന്നാണ് സ്‌കൂള്‍ ആവശ്യപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു. ഇത് സംബന്ധിച്ച് ചൈല്‍ഡ് ലൈനാണ് പരാതി നല്‍കിയിരിക്കുന്നത്.

Top