സ്കൂൾ വിദ്യാ‍ര്‍ത്ഥിയെ പീഡനത്തിന് ഇരയാക്കി; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ

കണ്ണൂർ: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പയ്യന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുനീഷ് താഴത്തു വയലിനെയാണ് പയ്യന്നൂർ പൊലീസ് രാവിലെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടു തന്നെ ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

പീഡനത്തിന് ഇരയായ കുട്ടിയുടെ രക്ഷിതാവാണ് പൊലീസിൽ പരാതി നൽകിയത്. പതിനൊന്നു വയസ്സുകാരന്റെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ മാതാപിതാക്കൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജയിലിലേക്ക് റിമാൻഡ് ചെയ്തു. പോക്സോ കേസിൽ പ്രതിയായതിന് പിന്നാലെ സുനീഷ് താഴത്തു വയലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കോൺ​ഗ്രസ് അറിയിച്ചു. യൂത്ത് കോൺഗ്രസ് ഭാരവാഹിത്വത്തിൽ നിന്ന് പുറത്താക്കിയതായി ജില്ല പ്രസിഡന്റ് സുദീപ് ജയിംസും വ്യക്തമാക്കി.

Top