കാസര്‍ഗോഡ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

hanging

കാസര്‍ഗോഡ് : വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേഡകം കുട്ടിപ്പാറ മണിക്കല്ലിലെ ഗോപാലന്‍-ശാലിനി ദമ്പതികളുടെ മകള്‍ ആദ്യത്യയാണ് മരിച്ചത്. കുണ്ടംകുഴി ഗവ ഹൈസ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥിനിയാണ് ആദിത്യ.

സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ഉടനെ കുട്ടി കുളിക്കാന്‍ കുളിമുറിയില്‍ കയറിയിരുന്നു. നേരം വൈകിയിട്ടും പുറത്ത് വരാത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഴുത്തില്‍ തുണി കുരുങ്ങിയ നിലല്‍ കുട്ടിയെ കണ്ടെത്തിയത്.

ഉടന്‍ തന്നെ ബേഡകം താലൂക്കാശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. മരണ കാരണം വ്യക്തമല്ല. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Top