സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മരണം: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷന്‍

dead

കൊല്ലം: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നു വീണു പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മിഷന്‍.

ആലാട്ടുകാവ് കെ.പി. ഹൗസില്‍ പ്രസന്നകുമാറിന്റെ മകള്‍ ഗൗരി നേഹ (15) ആണു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞദിവസം മരിച്ചത്. കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.

രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മിഷണര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍, ശിശു സംരക്ഷണ ഓഫീസര്‍മാര്‍ എന്നിവരോടു കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് ഗൗരി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നു വീണത്. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വിദ്യാര്‍ഥിനിയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്‌കൂളിലെ രണ്ട് അധ്യാപികമാര്‍ക്കെതിരേ പോലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് സിന്ധു, ക്രസന്‍സ് എന്നിവര്‍ക്കെതിരേ കേസ് എടുത്തിട്ടുള്ളത്. അധ്യാപികമാര്‍ ശകാരിച്ചതില്‍ മനം നൊന്താണു മകള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് പിതാവ് പോലീസിനോട് പറഞ്ഞത്.

Top