ഡല്‍ഹിയിലെ സ്‌കൂള്‍ ക്ലാസ് മുറിയില്‍ അഞ്ച് വയസുകാരിക്ക് പ്യൂണിന്റെ ക്രൂര പീഡനം

rape

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ സ്‌കൂള്‍ ക്ലാസ് മുറിയില്‍ അഞ്ച് വയസുകാരിയെ പ്യൂണ്‍ പീഡിപ്പിച്ചു. സംഭവത്തില്‍ വികാസ് എന്ന സ്‌കൂള്‍ പ്യൂണിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഉച്ചഭക്ഷണ സമയത്ത് ഒഴിഞ്ഞ ക്ലാസ് മുറിയിലേക്ക് കൊണ്ടുപോയാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിലെത്തിയ പെണ്‍കുട്ടി സ്വകാര്യ ഭാഗങ്ങളില്‍ അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിവരം രക്ഷിതാക്കളെ അറിയിച്ചു. തുടര്‍ന്ന് നടന്ന കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തറിയുന്നത്.

സംഭവത്തില്‍ അറസ്റ്റിലായ വികാസ് കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്‌കൂളില്‍ ജോലി ചെയ്ത് വരികയാണ്.

കഴിഞ്ഞ ദിവസമാണ് ഗുഡ്ഗാവിലെ റിയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഏഴ് വയസുകാരനെ ഡ്രൈവര്‍ പീഡന ശ്രമത്തിനിടെ കഴുത്തറുത്ത് കൊന്നത്.

Top