വിജയശതമാനം കൂട്ടാന്‍ ചോദ്യപേപ്പര്‍ ചോര്‍ത്തി; സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

arrest

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സിബിഎസ്ഇ പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ഡല്‍ഹി ഭവാനയിലെ മദര്‍ ഖസാനി കോണ്‍വെന്റ് സ്‌കൂളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയതില്‍ പ്രിന്‍സിപ്പല്‍ പ്രവീണ്‍ കുമാറിനെയാണ് പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്.

ഇതേ സ്‌കൂളിലെ അധ്യാപകരായ രണ്ടുപേരെ നേരത്തേ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.

സ്‌കൂളിന് മികച്ച ഫലം ഉറപ്പുവരുത്തുന്നതിനായി അധ്യാപകര്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയ വിവരം പ്രിന്‍സിപ്പലിന് മുന്‍കൂട്ടി അറിയാമായിരുന്നെന്ന് ഡിസിപി രാം ഗോപാല്‍ നായിക് പറഞ്ഞു.

മുന്‍കൂര്‍ ജാമ്യം നേടിയിരുന്നതിനാല്‍ അദ്ദേഹത്തെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചതായും ഡിസിപി അറിയിച്ചു.

മാര്‍ച്ച് 26ന് നടന്ന പന്ത്രണ്ടാം ക്ലാസിന്റെ ഇക്കണോമിക്‌സിന്റെയും, 28ന് നടന്ന പത്താം ക്ലാസിന്റെ കണക്കിന്റെയും ചോദ്യക്കടലാസുകളാണ് ചോര്‍ന്നത്.

Top