സ്‌കൂള്‍ തുറക്കല്‍; വിദ്യാഭ്യാസമന്ത്രി വിളിച്ച അധ്യാപകരുടെ യോഗം ഇന്ന്

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കലിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത വിപുലമായ യോഗങ്ങള്‍ ഇന്ന് തുടങ്ങും. രാവിലെ പത്തരക്ക് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായുള്ള അധ്യാപക സംഘടനാ പ്രതിനിധികളുമായി വിദ്യാഭ്യാസമന്ത്രി ചര്‍ച്ച നടത്തും. മറ്റ് അധ്യാപക സംഘടനകളുമായി രണ്ടരക്ക് ചര്‍ച്ച നടത്തും. നാലു മണിക്ക് യുവജന സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായാണ് സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥി-അധ്യാപക-തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചത്.

ശനിയാഴ്ച രാവിലെ വിദ്യാര്‍ത്ഥി സംഘടനാ യോഗവും ഉച്ചയ്ക്ക് സ്‌കൂള്‍ തൊഴിലാളി സംഘടനാ യോഗവും നടക്കും. ശനിയാഴ്ച്ച വൈകിട്ട് മേയര്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗം ചേരും. ഞായറാഴ്ച എഇഒ, ഡിഇഒമാരുടെ യോഗവും സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്.

Top