ഒമാനില്‍ ഭൂപടം തെറ്റായി അച്ചടിച്ചു ; നോട്ടുപുസ്തകം നിരോധിച്ചു

മസ്‌കറ്റ്: ഭൂപടം തെറ്റായി അച്ചടിച്ച നോട്ടുപുസ്തകം നിരോധിച്ചു. ഒമാനിലാണ് സംഭവം. നോട്ടുപുസ്തകങ്ങളില്‍ സുല്‍ത്താനേറ്റിന്റെ ഭൂപടം തെറ്റായി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. പുസ്തകങ്ങളുടെ പുറംചട്ടയിലാണ് മാപ്പ് തെറ്റ് നല്‍കിയത്. ഇത്തരത്തില്‍ തെറ്റായ വിവരങ്ങളോടെ തയ്യാറാക്കുന്ന പുസ്തകങ്ങള്‍ വില്‍പ്പന നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉപഭോക്തൃ സംരക്ഷണ വിഭാഗം അറിയിച്ചു.

മസ്‌കറ്റ്, സലാല, നിസ്വ, അസിബ്, റുസ്താഖ് എന്നിവിടങ്ങളില്‍ ഉപഭോക്തൃവിഭാഗം നടത്തിയ പരിശോധനയിലാണ് നോട്ടുപുസ്തകങ്ങള്‍ പിടിച്ചെടുത്തത്.

Top