60ാമത് സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും ; കണ്ണുനട്ട് കലാലോകം

കാസര്‍ഗോഡ് : അറുപതാം സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കാഞ്ഞങ്ങാട്ട് അരങ്ങുണരും. രാവിലെ ഒന്‍പത് മണിക്ക് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ മത്സരങ്ങള്‍ക്ക് തുടക്കമാകും.

മഹാകവി പി. കുഞ്ഞിരാമൻ നായരുടെ പേരിലുള്ള പ്രധാന വേദിയിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. രാവിലെ 8.30 ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഡോ. ജീവൻ ബാബു കലോൽസവത്തിന്റെ പതാക ഉയർത്തും. സംഗീത സംവിധായകൻ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തിൽ 60 അധ്യാപകർ ചേർന്ന് കലോൽസവത്തിന്റെ സ്വാഗത ഗാനം ആലപിക്കും. തുടർന്ന് വിവിധ കലാപരിപാടികളും ചടങ്ങിൽ അരങ്ങേറും.

28 വേദികളിലായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. 239 ഇനങ്ങളിലായി പതിനായിരത്തോളം വിദ്യാര്‍ഥികളാണ് കലോത്സവത്തില്‍ മാറ്റുരക്കുന്നത്. ആദ്യദിനം മോഹിനിയാട്ടം, കുച്ചിപ്പുടി അടക്കമുള്ള മൽസരങ്ങളൾ രാവിലെയും ഉച്ചയ്ക്ക് ശേഷം ദഫ് മുട്ട്, ചവിട്ടു നാടകം പൂരക്കളി അടക്കമുള്ള ഇനങ്ങളും നടക്കും.

Top