സ്‌കൂൾ സമയം വൈകുന്നേരം വരെ; അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

തിരുവനന്തപുരം: സ്‌കൂളുകളില്‍ ക്ലാസുകളുടെ സമയം വൈകുന്നേരം വരെയാക്കാന്‍ വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കും.

സ്‌കൂള്‍ സമയം നീട്ടാത്തതിനാല്‍ ക്ലാസുകള്‍ എടുക്കുന്നതിനു ബുദ്ധിമുട്ട് നേരിടുന്നതിനായി പരാതി ഉയര്‍ന്നിരുന്നു. നിലവില്‍ ഉച്ചവരെയാണ് ക്ലാസ്.

പ്ലസ് വണ്ണിന് 50 താല്‍ക്കാലിക ബാച്ചുകള്‍ അധികമായി അനുവദിക്കണമെന്നും യോഗത്തില്‍ തീരുമാനമായി. ഇക്കാര്യം മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തശേഷം തീരുമാനമെടുക്കും.

 

Top