9 ജില്ലകളില്‍ നാളെ സ്‌കൂള്‍ അവധി; കോട്ടയം, കൊല്ലം, എറണാകുളം, വയനാട് ജില്ലകളില്‍ പ്രവൃത്തിദിനമായിരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം നടക്കുന്ന ജില്ലകളില്‍ ഒന്ന് മുതല്‍ 10 വരെ ഉള്ള ക്ലാസുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 9 ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കോട്ടയം, കൊല്ലം,എറണാകുളം,വയനാട് എന്നീ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനമായിരിക്കും. ഈ ജില്ലക്കാര്‍ക്ക് ക്ലസ്റ്റര്‍ പരിശീലനം നല്‍കുന്ന ദിവസം അവധിയായിരിക്കും.

നാളെ ജില്ലാ കലോത്സവം നടക്കുന്ന ജില്ലകളിലെ നാളത്തെ ക്ലസ്റ്റര്‍ പരിശീലനം മാറ്റിയിരുന്നു. കൊല്ലം, എറണാകുളം ജില്ലകളില്‍ 28 നും, കോട്ടയത്ത് 29 നും, വയനാട് 24 നുമാണ് പരിശീലനം നടക്കുക. ഈ സാഹചര്യത്തില്‍ ഈ നാല് ജില്ലകളിലും നാളെ പ്രവൃത്തി ദിനമായിരിക്കും. എന്നാല്‍ മറ്റു ജില്ലകളിലെ 1 മുതല്‍ പത്ത് വരെയുള്ള ക്ലാസുകള്‍ നാളെ അവധിയായിരിക്കും.

Top