വയനാട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

വയനാട്: വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളായ വിദ്യാലയങ്ങൾക്ക് ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ മഴ ശക്തമായി തുടരുന്ന പാശ്ചാത്തലത്തിലാണ് തീരുമാനം. ഇടവിട്ട് ശക്തമായ മഴ തുടരുന്നതിനാൽ വയനാട് ജില്ല അതീവ ജാഗ്രതയിലാണ്.

വെള്ളപ്പൊക്കവും ഉരുൾപൊട്ടലും തുടങ്ങി അപകട സാധ്യതയുള്ള പ്രദേശങ്ങൾ വനയാട്ടിൽ ഏറെയുണ്ട്. ഇത്തരം സ്ഥലങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റി പാർപ്പിച്ചുവരുകയാണ്. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അണക്കെട്ടുകൾക്ക് സമീപം താമസിക്കുന്നവരും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നാണ് നിർദ്ദേശം.

തൂലൂക്കടിസ്ഥാനത്തിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിരിക്കുന്നത്. നദികളിൽ ജലനിരപ്പ് ഉയർന്നതോടെ മിക്ക ആദിവാസി ഊരുകളിലും വെള്ളം കയറി. കോട്ടത്തറ വൈശ്യൻ കോളനിയിൽ നിന്ന് മാത്രം 17 കുടുബങ്ങളിൽ നിന്നായി 85 പേരെയാണ് ക്യാമ്പിലേക്ക് മാറ്റിയിരിക്കുന്നത്.

Top