മഴ അടങ്ങുന്നില്ല, സ്കൂളുകളുടെ ഓണാവധി പുനക്രമീകരിച്ചു ; അവധി നാളെ മുതല്‍

തിരുവനന്തപുരം : കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഓണാവധിയില്‍ മാറ്റം. സ്‌കൂളുകള്‍ നാളെ അടയ്ക്കാനാണ് തീരുമാനമായിരിക്കുന്നത്. ഈ മാസം 28 വരെ അവധിയായിരിക്കും. 29 ന് സ്‌കൂളുകള്‍ തുറക്കും.

സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Top