കനത്ത മഴ; പരസ്യ ബോര്‍ഡിന്റെ ഇരുമ്പ് തൂണ് സ്‌കൂളിന് മുകളിലേക്ക് വീണു, ഒഴിവായത് വന്‍ ദുരന്തം

കോഴിക്കോട്: ശകത്മായ കാറ്റും മഴയെ തുടര്‍ന്ന് ഹോട്ടലിന്റെ പരസ്യ ബോര്‍ഡിന് വേണ്ടി സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണ് സ്‌കൂളിന് മുകളിലേക്ക് വീണു രണ്ടു ക്ലാസ് റൂമുകള്‍ തകര്‍ന്നു. സ്‌കൂളിന് അവധിയായിരുന്നതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.

ഉച്ചയോടെയാണ് അപകടമുണ്ടായത്. കനത്ത കാറ്റില്‍ കല്ലായ് റോഡിലെ വുഡ്ഡീസ് ഹോട്ടലിന്റെ ഹോര്‍ഡിംഗിന്റെ തൂണുകള്‍ മീറ്ററുകളോളം പറന്ന് ചാലപ്പുറം ഗണപത് ബോയ്സ് ഹൈസ്‌കൂളിന് മുകളിലേക്കാണ് വീണത്.

കാറ്റത്ത് രണ്ട് തൂണുകളാണ് പറന്ന് വീണത്. ഇതില്‍ ഒരു തൂണ് ക്ലാസ് റൂമിലേക്ക് വീഴുകയായിരുന്നു. ബെഞ്ചും ഡസ്‌കും ചുവരുകളും തകര്‍ന്നു. അഞ്ച് ആറ് ക്ലാസ് മുറികളുടെ ഭിത്തിയും തകര്‍ന്നിട്ടുണ്ട്. ഒരു തൂണ് വരാന്തയിലേക്കാണ് വീണത്.

Top