സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; പ്രതിക്ക് 23 വർഷം തടവും പിഴയും

കൊച്ചി: സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 23 വർഷം കഠിനതടവും 35000 രൂപ പിഴയും വിധിച്ച് കോടതി. കരുനാഗപ്പള്ളി പുത്തൻപുരയ്ക്കൽ അൻസലിനെയാണ് പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.

2022 ജൂലൈയിലാണ് കേസിന്നാസ്പദമായ സംഭവം നടന്നത്. സ്കൂൾ വിദ്യാ‍ർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്യുകയായിരുന്നു.

അതേസമയം, നെയ്യാറ്റിൻകരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഒരു ലക്ഷം രൂപ പിഴയും 18 വർഷം തടവുശിക്ഷയും കോടതി വിധിച്ചു. പ്രായ പൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ തട്ടി കൊണ്ടുപോയി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പോക്സോ പ്രകാരം പിടിയിലായ കോട്ടുകാൽ കഴിവൂർ നെല്ലിമൂട് തേരി വിള പുത്തൻ വീട്ടിൽ ബിജുവിനെയാണ് നെയ്യാറ്റിൻകര അതിവേഗ കോടതി ശിക്ഷിച്ചത്.

Top