നിലവിലെ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ഫീസ് ഈടാക്കരുത്

school

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ സാഹചര്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പക്കല്‍ നിന്നും ഫീസ് ഈടാക്കരുതെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫീസ് വാങ്ങരുതെന്ന് നേരത്തേ പറഞ്ഞതാണ്. എന്നാല്‍ പലയിടത്തും ഫീസ് ആവശ്യപ്പെടുന്നുണ്ടെന്ന് അറിഞ്ഞു. ഇപ്പോള്‍ ഫീസ് വാങ്ങേണ്ട സമയമല്ലെന്നും ഇത് വീണ്ടും ആവര്‍ത്തിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം അണ്‍എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കാത്ത സാഹചര്യമുണ്ടെന്നും അവര്‍ക്ക് ശമ്പളം നല്‍കാന്‍ അതത് മാനേജ്മെന്റുകള്‍ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Top