അമിത ഫീസ് ഈടാക്കുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

highcourt

കൊച്ചി: വിദ്യാലയങ്ങളിൽ നിന്ന് അമിത ഫീസ് ഈടാക്കുന്നതിനെ നിയന്ത്രിക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി.

ഇക്കാര്യത്തിൽ എന്തു നടപടിയെടുക്കണമെന്ന് സർക്കാരിന് തീരുമാനിക്കാമെന്നും സ്‌കൂൾ ഫീസുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് എറണാകുളം ചേപ്പനത്തെ ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിറും അഞ്ചു രക്ഷിതാക്കളും നൽകിയ ഹർജി പരിഗണിച്ച സിംഗിൾബെഞ്ചാണ് ഉത്തരവിട്ടത്.

കുട്ടികൾക്ക് നൽകുന്ന സൗകര്യങ്ങൾക്കും സേവനങ്ങൾക്കും യോജിക്കാത്ത തരത്തിലുള്ള ഫീസാണ് വിദ്യാലയങ്ങൾ ഈടാക്കുന്നതെങ്കിൽ അത്തരം സ്‌കൂളുകൾ ലാഭത്തിനു വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും കോടതി പറഞ്ഞു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നിയമനിർമ്മാണം നടത്താൻ സർക്കാരിന് അധികാരമുണ്ടെന്നും വിദ്യാലയങ്ങളിലെ ഫീസ് നിയന്ത്രിക്കാനുള്ള അധികാരവും ഇതിലുൾപ്പെടുമെന്നും ഇക്കാരണത്താൽ തന്നെ സർക്കാരിന് ഇടപെടാനാവുമെന്നും കോടതി വ്യക്തമാക്കി.

Top