ഷാര്‍ജയില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കായുള്ള സ്‌കൂള്‍ തുറന്നു

school

ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ കീഴില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കായുള്ള സ്‌കൂള്‍ തുറന്നു. ചൊവ്വാഴ്ച മുതല്‍ അധ്യയനം ആരംഭിക്കും. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്തുള്ള വില്ലയിലാണ് പുഞ്ചിരി എന്നര്‍ഥം വരുന്ന അല്‍ ഇബ്തിസാമ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

അമേരിക്കയിലും കേരളത്തിലും ഭിന്നശേഷിക്കാരുടെ സ്‌കൂളുകള്‍ക്ക് നേതൃത്വം നല്‍കിയ കണ്ണൂര്‍ സ്വദേശി ജയനാരായണനാണ് പ്രിന്‍സിപ്പല്‍. അധ്യാപകരെല്ലാം മലയാളികളാണ്.

ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടി വിശാലവും മികവാര്‍ന്നതുമായ സൗകര്യവും സംവിധാനവുമാണ് സ്‌കൂളില്‍ ഒരുക്കിയിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ഏറെ കാലത്തെ പരിശ്രമത്തിന്റെ ഫലമായാണ് സ്‌കൂള്‍ യാഥാര്‍ഥ്യമായത്.

Top