കേരളത്തിൽ സ്കൂളുകൾ അടയ്ക്കുമോ? നിർണ്ണായക തീരുമാനം ഇന്നുണ്ടാകും

തിരുവനന്തപുരം: കേരളത്തിൽ പ്രതിദിന കൊവിഡ് രോ​ഗികള‌ുടെ എണ്ണം ഉയരുന്നതിനാൽ സ്കൂളുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം വന്നേക്കും. ഇന്ന് ചേരുന്ന അവലോകന യോ​ഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. മുഖ്യമന്ത്രി വിളിച്ച കൊവിഡ് അവലോകന യോ​ഗത്തിലേക്ക് വിദ്യാഭ്യാസ മന്ത്രിയും പങ്കെടുക്കും.

കേരളത്തിൽ രണ്ടായിരത്തിൽ  താഴെയായിരുന്ന പ്രതിദിന കൊവിഡ് രോ​ഗികൾ ഇപ്പോൾ 6000നും മുകളിലാണ്. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും നേരിയ വർധന ഉണ്ട്. കൊവിഡ് കൂടുതൽ പടരുന്നതിന്റെ സൂചനയാണിത്

ഇതിനൊപ്പമാണ് ഒമിക്രോണും പടരുന്നത്. ആർ നോട്ട് കൂടുതലായ ഓമിക്രോൺ കൂടുതൽ പേരിലേക്ക് എത്താനുള്ള സാഹചര്യം നിലവിലുണ്ട്. സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിക്കുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. ഈ സാഹ​ചര്യത്തിലാണ് സ്കൂളുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം വേണമോ എന്ന പുനരാലോചന

കുട്ടികളിൽ രോ​ഗം ​ഗുരുതരമാകാനുള്ള സാഹചര്യം കുറവാണെങ്കിലും കൊവിഡ് പടരാതിരിക്കാനുള്ള മുൻ കരുതൽ എന്ന നിലയിലായിരിക്കും സ്കൂളുകളുടെ പ്രവർത്തനം നിയന്ത്രിക്കാനുള്ള നീക്കം. സ്കൂളുകളിൽ നേരിട്ടെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ നിയന്ത്രണം വന്നേക്കും.

Top