സംസ്ഥാനത്ത് സ്‌കൂള്‍ ബസുകളുടെയും സ്വകാര്യ ബസുകളുടെയും നികുതി ഒഴിവാക്കി

കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂള്‍ ബസുകളുടെയും സ്വകാര്യബസുകളുടെയും വാഹന നികുതി പുര്‍ണ്ണമായും ഒഴിവാക്കിയെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. ഏപ്രില്‍ ഒന്ന് മുതല്‍ മൂന്ന് മാസത്തേക്കും, ജൂലായ് മുതലുള്ള മൂന്ന് മാസത്തേതും എന്ന രീതിയില്‍ ആകെ ആറുമ ാസത്തെ നികുതിയാണ് ഒഴിവാക്കിയത്. ടൂറിസ്റ്റ് ബസ്സുകള്‍ക്കും നികുതിയിളവ് ബാധകമാണ്.

ഈ തീരുമാനത്തിലൂടെ 44 കോടിയുടെ രൂപയുടെ വരുമാനമാണ് നഷ്ടമാകുന്നതെന്ന് മന്ത്രി പറഞ്ഞു. ബസ് ഉടമകള്‍ അനുവദിച്ചിട്ടുള്ള എല്ലാ റൂട്ടിലും ബസ് ഓടിച്ച് സര്‍ക്കാറുമായി സഹകരിക്കണമെന്ന് പറഞ്ഞ ഗതാഗത മന്ത്രി ഇത്രയും സഹായങ്ങള്‍ ചെയ്തിട്ടും സര്‍വ്വീസ് നടത്താന്‍ തയ്യാറാകുന്നില്ലെങ്കില്‍ നടപടിയുണ്ടാവുമെന്ന മുന്നറിയിപ്പും നല്‍കി.

Top