SCHOOL BUS RAID IN KOCHI

കൊച്ചി: മാനദണ്ഡങ്ങള്‍ പാലിക്കാതെ നിരത്തിലിറങ്ങിയ സ്‌കൂള്‍ ബസുകള്‍ കണ്ടെത്താന്‍ മോട്ടോര്‍വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന.

കൊച്ചി നഗരത്തില്‍ നടത്തിയ പരിശോധനയില്‍ ഒന്‍പത് സ്‌കൂള്‍ ബസുകള്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

സ്‌കൂള്‍ വാഹനങ്ങള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ഇവ പാലിക്കുന്നില്ലെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

വരും ദിവസങ്ങളിലും സ്‌കൂള്‍ വാഹനങ്ങളിലെ പരിശോധന തുടരാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം.

Top