സ്‌കൂള്‍ വാന്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം, 16 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

ACCIDENT

തിരുവനന്തപുരം: കൊല്ലത്ത് സ്‌കൂള്‍ വാന്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം.

അപകടത്തില്‍ 16 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.

ഗുരുതര പരിക്കേറ്റ അഞ്ചു വിദ്യാര്‍ഥികളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാദിക് (13), ഷമീര്‍ (15), ജസീം (14), നദീര്‍ (15), സല്‍മാന്‍ (14) എന്നിവരെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

11 പേരെ കടയ്ക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടയ്ക്കല്‍ കാഞ്ഞിരത്തിന്‍മൂട്ടിന് സമീപമായിരുന്നു അപകടം. ചിതറ എസ്എന്‍എച്ച്എസിലെ ബസാണ് അപകടത്തില്‍പ്പെട്ടത്.

Top