school bus drivers held for drunk driving

കൊച്ചി: മധ്യകേരളത്തിലെ നാലു ജില്ലകളെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയില്‍ മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ച 25 പേര്‍ പിടിയിലായി. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളില്‍ വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. ഐജി പി. വിജയന്റെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി.

വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ പൊലീസ് പ്രത്യേക പരിശോധന നടത്തുകയായിരുന്നു.

ഇതിന്റെ ഭാഗമായി സ്‌കൂള്‍ ബസുകളില്‍ മാത്രം പരിശോധന നടത്തുകയായിരുന്നു. പരിശോധനാഫലം പുറത്തുവരുന്നതോടെ കൂടുതല്‍ ഡ്രൈവര്‍മാര്‍ കുടുങ്ങിയേക്കുമെന്ന് പൊലീസ് പറഞ്ഞു.

Top